പഴയങ്ങാടി: മാടായിപ്പാറയില്‍ വീണ്ടും തീപിടുത്തം. മാടായിപ്പാറിലും മാടായിബാങ്കിന് സമീപത്തുമാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 2.50തോടെ മാടായി ബാങ്കിന് സമീപത്തെപറമ്പിലെ കുറ്റിക്കാടും വൈകിട്ട് 4ന് മാടായിപ്പാറ ജൂതക്കുളത്തിന് സമീപത്തെ പുല്‍മേടുമാണ് കത്തിനശിച്ചത്.
രണ്ട് സ്ഥലങ്ങളിലും പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് തീയണയ്ക്കുകയും ചെയ്തു. നേരത്തെയും മാടായിപ്പാറയില്‍ തീപിടുത്തമുണ്ടായിരുന്നു.