റിയാദ്: അവധി കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ട കൊല്ലം സ്വദേശി മരണപ്പെട്ടു. ജുബൈല്‍ സൗദി സ്പെഷ്യലൈസ്ഡ് ജനറല്‍ കോണ്‍ട്രാക്ടിങ് എസ്റ്റാബ്ലിഷ്മെന്റ് (എസ്.എ.എസ്.പി) കമ്പനിയിലെ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ ആയി ജോലി ചെയ്തിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജങ്ഷനില്‍ ശിവശങ്കരപ്പിള്ളയുടെ മകന് സുധീഷ് എസ് പിള്ള (38) ആണ് ദുബായിയിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയി ദുബായിയില്‍ എത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കിടന്ന സുധീഷിനെ ദുബായിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, കൊവിഡ് ഫലം നെഗറ്റിവ് ആയിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിച്ചു. ഭാര്യ: ജീന. രണ്ടു സഹോദരന്മാരുണ്ട്.