പൊന്മുടി: വിദേശത്ത് നിന്ന് അവധിക്കെത്തിയ ബന്ധുക്കളെ സത്കരിക്കാന്‍ മ്ലാവിനെ വെടിവെച്ചു കടത്തിയ കേസില്‍ എസ്ഐ ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെ കേസ്. പൊന്മുടി ഗ്രേഡ് എസ്ഐ അയൂബ് ഖാനാണ് മ്ലാവിനെ കടത്താന്‍ ശ്രമിച്ചത്. വിജിലന്‍സ് വിഭാഗത്തെ കണ്ടപ്പാടെ എസ്ഐയും പോലീസുകാരും ഒപ്പമുണ്ടായിരുന്ന ഒരാളും ഓടി രക്ഷപ്പെട്ടു.
സംഘത്തിലുണ്ടായിരുന്ന കുളത്തൂപ്പുഴ ഡാലി ഷെമീര്‍ മന്‍സിലില്‍ സജീര്‍(26), സഹോദരന് സമീര്‍(36), വിതുര പരപ്പാറ നിഷാദ് മന്‍സിലില്‍ നിഷാദ് (37) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് അവധിക്കെത്തിയ അയൂബ് ഖാന്റെ ബന്ധുവിനു വേണ്ടിയാണ് മ്ലാവിനെ വേട്ടയാടിയത്. മ്ലാവിനെ വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാര്‍, ഇരട്ടക്കുഴല്‍ തോക്ക്, എയര്‍ഗണ്‍, മ്ലാവിറച്ചി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
എന്നാല്‍, കേസില്‍ ഉള്‍പ്പെട്ട പ്രധാന വാഹനമായ പൊന്മുടി സ്റ്റേഷന്റെ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടില്ല. 1972-ലെ വന്യജീവി സംരക്ഷണനിയമമനുസരിച്ച് മ്ലാവിനെ കൊല്ലുന്നത് മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അറസ്റ്റിലായ പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ എസ്ഐയെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും സസ്പെന്