കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി വീഴ്ത്തി. മട്ടന്നൂര്‍ പഴശ്ശിയില്‍ സിപിഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് രാജേഷിനെ ആക്രമിച്ചത് എന്നാണ് വിവരം.
തലയ്ക്ക് വെട്ടേറ്റ രാജേഷിനെ ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് സിപിഎം ആരോപിച്ചു.