ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയില്‍ നിന്നു കണ്ടെടുത്ത ശേഷം മരിച്ച നവജാതശിശുവിന്റെ മരണത്തില്‍ പിടിമുറുക്കി പോലീസ്. അമ്മയെ കണ്ടെത്താനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടത്തി വരുന്നത്. ഈ അടുത്ത കാലത്ത് ചികിത്സ തേടിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു ആശുപത്രികള്‍ക്കു നോട്ടീസ് കൈമാറി.
വാര്‍ഡുകളിലെ സ്ത്രീകളുടെയും ഗര്‍ഭിണികളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ആശാ പ്രവര്‍ത്തകരില്‍ നിന്നു വിവരശേഖരണം നടത്തി വരികയാണ്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പരിസരവാസികളുടെ മൊഴികളും രേഖപ്പെടുത്തി.
മൊഴികളില്‍ വിശദമായി അന്വേഷണം നടത്തും. ചാത്തന്നൂര്‍ എസിപി ഷിനു തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 10 അംഗ സംഘം പല ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്ത് സിസി ടിവി ക്യാമറകള്‍ ഇല്ലെങ്കിലും പരിസര പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.