തളിപ്പറമ്പ്: സംസ്ഥാനത്തെ രണ്ടാമത്തെ വാട്ടര്‍ ടാക്സി സര്‍വീസിന് വളപട്ടണം പുഴയില്‍ തുടക്കമായി. പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിന് സമീപത്തുള്ള ബോട്ട് ജെട്ടിയില്‍ ഇന്ന് 9.30 ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് വാട്ടര്‍ ടാക്സിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
1 മണിക്കൂര്‍ നേരത്തേക്ക് 1500 രൂപയാണ് ഈടാക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഒരേ സമയം 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന സൗകര്യമാണ് വാട്ടര്‍ ടാക്സിയിലുള്ളത്. പറശ്ശിനിക്കടവില്‍ നിന്ന് മലപ്പട്ടം വരെയും വളപട്ടണം, പഴയങ്ങാടി വഴി കുപ്പം പുഴയില്‍ കൂവേരി വരെയും വാട്ടര്‍ ടാക്സി ഓടിക്കാന്‍ സാധിക്കും.
ആവശ്യമുള്ളവര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ അവര്‍ നില്ക്കുന്ന കടവിലേക്ക് വാട്ടര്‍ ടാക്സി എത്തുന്ന വിധത്തിലാണ് ഇതിന്റെ സേവനം സജ്ജീകരിക്കുന്നത്.