കൊച്ചി: കൊച്ചിയില്‍ വ്യാജ ബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ മുഖ്യപ്രതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് ജിഎസ്ടി വകുപ്പിന്റെ പിടിയിലായത്. പ്ലൈവുഡ് കച്ചവടത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലെ ആദ്യ ജിഎസ്ടി തട്ടിപ്പുകേസാണിത്.