കടലുണ്ടി: വനം വകുപ്പിന്റെ ചാലിയത്തെ ഭീമന് വീട്ടിക്ക് ഇ-ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് വില. കയറ്റുമതി ഇനത്തില്‍പെട്ട ഈ ഭീമന് വീട്ടി ക്യുബിക് മീറ്ററിന് 5.7 ലക്ഷം രൂപയ്ക്ക് എറണാകുളം ജെം വുഡ് കമ്പനിയാണ് സ്വന്തമാക്കിയത്.
2.917 ക്യുബിക് മീറ്ററുള്ള സി-1 ക്ലാസ് ഇനം ഒറ്റത്തടിക്ക് നികുതിയടക്കം 20.6 ലക്ഷം രൂപ വില ലഭിച്ചു. വിവിധ ജില്ലകളില്‍ നിന്നായി ഒട്ടേറെ തടി വ്യവസായികള്‍ പങ്കെടുത്ത ഇ-ലേലത്തില്‍ ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിലയാണ് ലഭിച്ചത് എന്നാണ് അധികൃതര്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന ലേലത്തില്‍ വീട്ടിത്തടി ക്യുബിക് മീറ്ററിനു 7.1 ലക്ഷം രൂപയ്ക്കാണ് വില്പന നടത്തിയത്. സംസ്ഥാനത്തെ വനം ഡിപ്പോകളില്‍ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു അത്. ഈ റെക്കോര്‍ഡ് നിലനില്‍ക്കെയാണു വീണ്ടും ഉയര്‍ന്ന വില നേടി ചാലിയം ഡിപ്പോ ശ്രദ്ധാകേന്ദ്രമായത്. കഴിഞ്ഞ മാസം നടന്ന ലേലത്തില്‍ 2.66 കോടി രൂപയുടെ തടി വില്പന ചാലിയത്ത് നടന്നിട്ടുണ്ട്. കോഴിക്കോട് വനം ഡിവിഷനു കീഴിലെ ഡിപ്പോകളില്‍ ഇത്രയേറെ വില്പനയും വിലയും ലഭിച്ച മറ്റു കേന്ദ്രങ്ങളില്ല.
അതേസമയം കൂടുതല്‍ വില്പനയും വിലയും ലഭിക്കുന്നുണ്ടെങ്കിലും ഡിപ്പോയില്‍ ആവശ്യത്തിന് തടി എത്തിക്കാന്‍ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്ന് വന്നിട്ടുണ്ട്. വളരെ കുറച്ച് തടി ശേഖരം മാത്രമേ ഇവിടെയുള്ളൂ.