സമൂഹമാധ്യമങ്ങളിലെ സിംഗിള്‍ പാരന്റ് ചലഞ്ച് ശ്രദ്ധേയമാകുകയാണ്. നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ ഇതിനോടകം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. മക്കളെ വളര്‍ത്താനുള്ള അച്ഛനമ്മമാരുടെ കഷ്ടപ്പാടിനും വേദനകള്‍ക്കും സിംഗിള്‍ പാരന്റ് ചാലഞ്ചിലൂടെ സല്യൂട്ട് നല്‍കുകയാണ് സോഷ്യല്‍ മീഡിയ.
ഒറ്റയ്ക്കായപ്പോഴും മക്കളെ അന്തസോടെ വളര്‍ത്തി അവരുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്ന ഒരമ്മയെ വാനോളം പുകഴ്ത്തുകയാണ് ഒരമ്മ. കൂട്ടുകാര്‍ക്കൊപ്പമുള്ള കറക്കവും ധൂര്‍ത്തും ആണ് ജീവിത സുഖമെന്ന് കരുതിയ വ്യക്തി വിട്ടു പോയപ്പോഴും മക്കളുടെ സ്വപ്നങ്ങള്‍ക്കായി ജീവിച്ച അമ്മയുടെ പേര് മഞ്ജു നായര്‍.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഒരിക്കലും ഞാന്‍ ഇങ്ങനെ ജീവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല.. പുരുഷന്റെ കീഴില്‍ നല്ലൊരു വീട്ടമ്മയായി മക്കള്‍ക്കൊപ്പം ജീവിക്കാനായിരുന്നു എന്റെ മോഹം.. പക്ഷേ ദൈവഹിതം മറ്റൊന്നായിരുന്നു.മുമ്പ് പലതരം ചലഞ്ചുകള്‍ കണ്ടിട്ടും പങ്കെടുക്കണമെന്ന് തോന്നിയിരുന്നില്ല. ഇത്തവണ വേണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചതിന് ശേഷം ഇളയ മോളോട് പറഞ്ഞു.. നെറ്റിയില്‍ ഒരു ഉമ്മ ആയിരുന്നു അവളുടെ മറുപടി അങ്ങനെ ഈ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചത്കഴിഞ്ഞ 13 വര്‍ഷമായി ഞാനും ഒരു Single parent ആണ്.. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പുറത്ത് അറിഞ്ഞാല്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന അപമാനം ഭയന്നു ഒരേ വീട്ടില്‍ അന്യരെപ്പോലെ കുറേവര്ഷങ്ങള്..
ഡൈവോഴ്സ് ആയ ഒരു സ്ത്രീ ആയതിനാല്‍ അനുഭവിച്ച അപമാനങ്ങളും വേദനകളും പറയാന്‍ ഈ ക്യാപ്ഷന്‍ സ്പേസ് പോരാ. എങ്കിലും ഞാന്‍ എന്റെ 2 പെണ്മക്കള്ക്ക് (എന്റെ മുത്തുകള്‍) വേണ്ടി എല്ലാം സഹിക്കാന്‍ തയ്യാറായി.. ബന്ധുക്കളുടെ സഹായം കിട്ടിയില്ലെങ്കിലും സൗഹൃദത്തിന്റെ വില ശരിക്കും മനസ്സിലാക്കി. തനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഒരുപാട് അനുഭവിക്കാന്‍ ഉണ്ട് പലരുടെയും മുഖംമൂടികളേയും പകല്മാന്യന്മാരേയും തിരിച്ചറിയാനും ആകുംജീവിതം ഒരു കരക്കെത്തിക്കാന്‍ തിരമാലക്കെതിരെ ആഞ്ഞു തുഴഞ്ഞ് ഒപ്പം ആരോഗ്യപ്രശ്നങ്ങള്‍ കൂടി ആയപ്പോള്‍ പലപ്പോഴും തളരുന്നു വീഴുന്നു വീണ്ടും മുന്നോട്ട് ഇടയ്ക്ക് ചില സന്തോഷങ്ങള്‍ ദൈവം തന്നു പഠനത്തില്‍ മക്കള്‍ നേടിയ ഉന്നതവിജയങ്ങള്‍..ദൈവം സഹായിച്ച് ഇതുവരെ എല്ലാ പരീക്ഷകള്‍ക്കും നല്ല മാര്‍ക്ക് വാങ്ങി 2 പേരും
മൂത്തമോള് MBA കഴിഞ്ഞു PHD ക്ക് തയ്യാറെടുക്കുന്നു. അവളുടെ വിവാഹം മെയ് മാസം ആയിരുന്നു. ഇളയമകള്‍ അവളുടെ സ്വപ്നം ആയ ഡിസൈനിങ് NIFT il(Entrence Admission) ചെയ്യുന്നു.. ജീവിതം അവസാനിപ്പിക്കാന്‍ ചിന്തിച്ചിരുന്ന എന്നെ, തനിച്ച് പോയാലും ജീവിക്കാം ഞങ്ങള്‍ പഠിച്ചോളാം അമ്മേ.. എന്ന് പറഞ്ഞു തനിച്ച് ഒരു ജീവിതം തിരഞ്ഞെടുക്കാന്‍ പ്രചോദനം തന്നത് എന്റെ മക്കള്‍ ആണ്
മക്കള്‍ക്കും ഭാര്യക്കും നിത്യചെലവിനും പഠനത്തിനും വേണ്ടി ഒക്കെ പണം ചിലവാക്കുന്നത് പാഴ്ചിലവാണെന്നും അതിലും ആവശ്യം തന്റെ സുഖവും കൂട്ടുകാര്‍ക്കൊപ്പമുള്ള കറക്കവും ധൂര്‍ത്തും ആണെന്ന് കരുതുന്ന കേന്ദ്രഗവണ്മെന്റ് ജോലിക്കാരനായ ഒരാള്‍ക്കൊപ്പം തുടര്‍ന്നുപോയിരുന്നെങ്കില്‍ എന്റെ മക്കള്‍ക്ക് ഇതുവരെ നേടിയ വിജയങ്ങള്‍ നേടാനാകുമായിരുന്നില്ല
ഞാന്‍ ഒരു സിംഗിള്‍ പാരന്റ് ആണെന്നുള്ളതില്‍ ഇന്നെനിക്ക് അഭിമാനം ഉണ്ട്. ഒന്നിനും കഴിവില്ലാതെ ആത്മഹത്യ മാത്രം മുന്നില്‍ കണ്ടിരുന്ന എന്നെ ഇങ്ങനെഒരു ജീവിതത്തിന് പ്രാപ്തയാക്കിയത് എന്റെ മക്കളുടെ വാശി ആയിരുന്നു.. അവരുടെ അച്ഛന്റെ മുന്നില്‍ ജയിച്ചു കാണിക്കാന്‍ ഉള്ള അവരുടെ വാശി.. അവരുടെ പഠനത്തിനു ഫീസ് കൊടുക്കുന്നത് പാഴ്ചിലവാണെന്ന് പറഞ്ഞ അച്ഛനോടുള്ള വാശിനല്കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഈശ്വരന് ഒരുപാട് ഒരുപാട് നന്ദി