കൊല്ലം: ബുറേവി ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്നു കൊല്ലം ജില്ലയിലെ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ അടച്ചിടും, നാല് ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം കൈമാറിയിരിക്കുന്നത്.
ദുരന്ത നിവാരണ അതോറിറ്റിയാണു നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത്. വരുന്ന ദിവസങ്ങളില്‍ കേരള തീരത്തു കനത്ത ചുഴലിക്കാറ്റു വീശുമെന്നാണു പ്രവചനം. മാത്രമല്ല ഇന്നു മുതല്‍ അതീവജാഗ്രതാ നിര്‍ദേശവും 3നു ജില്ലയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസങ്ങളായി അടഞ്ഞു കിടന്ന വിനോദസഞ്ചാര മേഖല ദിവസങ്ങള്‍ക്കു മുന്‍പാണു തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്.