തിരുവനന്തപുരം: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. ഇന്ന് രാത്രി അദ്ദേഹം രാജ്ഭവനില്‍ തങ്ങും. തിങ്കളാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും. പിന്നീട് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്കു തിരിക്കും.
എറണാകുളം ഗസ്റ്റ് ഹൗസില്‍ തിങ്കളാഴ്ച വൈകുന്നേരം തങ്ങിയ ശേഷം ഏഴിനു രാവിലെ ഒന്പതിനു ഹൈക്കോടതി ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും.
തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളും രാഷ്ട്രപതി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. അവിടെനിന്ന് ഉച്ചയ്ക്ക് 12.30നു ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞു 2.45ന് കൊച്ചിയിലെത്തി ഡല്‍ഹിയിലേക്കു തിരിക്കും.