കണ്ണൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ ബസ് കയറി മരിച്ചു. കണ്ണൂര്‍ പേരാവൂരിലാണ് ദാരുണ സംഭവം. പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും മകന് മുഹമ്മദ് റഫാന് (5) ആണ് മരിച്ചത്. ശാന്തി നികേതന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ഇന്ന് വൈകുന്നേരം 4.15- ഓടെയാണ് അപകടം.
സ്കൂള്‍ ബസില്‍ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരന് സല്‍മാനും ഇറങ്ങിയത്. എതിര് വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണ് അപകടമെന്ന് അത് വഴി നടന്നു വരികയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.