കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ലോറി സമരം പിന്‍വലിച്ചു. നാല് ദിവസമായി നടന്നുവന്ന സമരം എറണാകുളം കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. കണ്ടെയ്നര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ലോറികളില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്. കൂടാതെ ജൂലൈ 25ന് അടച്ച പാര്‍ക്കിംഗ് സ്ഥലം തുറന്നു കൊടുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
നാല് ദിവസമായി നടന്നു വന്ന പണിമുടക്കിനെ തുടര്‍ന്ന് കണ്ടെയ്നര്‍ ടെര്‍മിനലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം പൂര്‍ണ്ണമായും നിലച്ചിരുന്നു. ഇത് മൂലം കോടികളുടെ നഷ്ടമാണ് വല്ലാര്‍പാടം തുറമുഖത്തിനുണ്ടായത്.