തിരുവനന്തപുരം: ഇനി ഒരു ജന്മമുണ്ടെങ്കില് തനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് ആഗ്രഹമെന്ന് നടി ഷീല. കാരണം എല്ലാരോടും എനിക്ക് ഇഷ്ടമുള്ള ചോദ്യങ്ങളൊക്കെ ചോദിക്കാലോ എന്നാണ് ഷീല പറഞ്ഞത്.
ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കാണാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അവര്‍. ഒഴിവുസമയങ്ങളില്‍ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറ് കടന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചിത്ര പ്രദര്‍ശനങ്ങള്‍ക്ക് ഷീല സമ്മതിച്ചത്. മുമ്പ് നടത്തിയ പ്രദര്‍ശനത്തില്‍ ബേബി മാത്യു സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ പ്രദര്‍ശനത്തിന് വച്ചത്. മന്ത്രി എ കെ ബാലന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
പ്രകൃതിയും മനുഷ്യരുമൊക്കെയാണ് മുമ്പ് വരച്ച ചിത്രങ്ങളിലെ പ്രമേയമെങ്കില്‍ അമൂര്‍ത്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ വരയ്ക്കുന്നതിലേറെയുമെന്ന് ഷീല പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോഴുണ്ടെന്നും ഷീല വ്യക്തമാക്കി.