കോഴിക്കോട്: ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ മുക്കത്ത് മായം കലര്‍ത്തിയ വെളിച്ചണ്ണ കണ്ടെത്തി. മലബാര്‍ ടേസ്റ്റിയെന്ന ബ്രാന്റിലാണ് മായം കണ്ടത്തിയത്. ഈ വെളിച്ചെണ്ണ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രഞ്ജിത്ത് പി ഗോപി പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വിഭാഗം, കോഴിക്കോട് റീജിണല്‍ മൊബൈല്‍ ലാബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുമ്പ് ബാലുശ്ശേരിയില്‍ നിന്നും പരിശോധിച്ച ഇതേ ബ്രാന്‍ഡ് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയിരുന്നു. ജില്ലയിലെ വിവിധ കമ്പനികള്‍ നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയ്ക്ക് പുറമെ പാലക്കാട്, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്ന് വിവിധ പേരുകളില്‍ വെളിച്ചെണ്ണയെത്തുന്നുണ്ടെന്നും ഇതിന്റെ ഗുണനിലവാരവും പരിശോധിക്കുമെന്നും സംഘം അറിയിച്ചു.
വെളിച്ചെണ്ണയ്ക്ക് പുറമെ കുപ്പിവെള്ളം, ശര്‍ക്കര, പാചക എണ്ണ, തേയില, പാല്, കറി പൗഡറുകള്‍ എന്നിവയും സംഘം പരിശോധിച്ചു. എന്നാല്‍ ഇതിലൊന്നും മായം കണ്ടെത്തിയിട്ടില്ല. ഓരോ മാസവും സംസ്ഥാനത്തെ ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സ്ക്വാഡ് മുക്കത്തെത്തി പരിശോധന നടത്തിയത്.