തിരുവനന്തപുരം; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിനെ വിമര്‍ശിച്ചിരുന്നു. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാന്‍ കഴിയില്ലെന്നും നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പൊതുജനത്തിന്റെ മേല്‍ ക്രൂരമായ വര്‍ധന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇന്നാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയത്. 6.8 ശതമാനം നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കൂട്ടിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.2019-22 കാലത്തേക്കുള്ള വര്‍ധനവാണിത്.
ബിപിഎല്‍ വിഭാഗക്കാര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല.