നീലേശ്വരം: നീലേശ്വരം പാലക്കാട്ട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളമ്മാര് പിടയില്‍. നീലേശ്വരം സ്വദേശികളായ പ്രഭാകരന്, പ്രകാശന്, കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കള്ളന്മാരെ പിടിക്കുന്നതിനുളള ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് മൂവരേയുപം പിടികൂടിയത്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍ കല്ലായി, ജയന് ബേക്കലം, മധു അമ്പലത്തറ, സുനില്‍കുമാര്‍ നീലേശ്വരം, വിനീഷ് ചന്തേര, ജിനേഷ് ചെറുവത്തൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ ആഴ്ച്ച തൊട്ടടുത്ത മറ്റൊരു ക്ഷേത്രമായ നാരാന്കുളങ്ങര ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.