തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നികൃഷ്ടനായ മോഷ്ടാവാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. മയക്കുമരുന്ന് ദുരുപയോഗം ചെറുക്കുന്നതിന് ഫലപ്രദമായ നിയമ നിര്‍മ്മാണത്തിന്റെ സാധ്യത പരിശോധിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന
ദേശീയ സെമിനാറിനെ കുറിച്ച് പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എഎ റഹീമിന്റെ ആരോപണം.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 1000 വീട് നല്‍കാമെന്നായിരുന്നു കെപിസിസിയുടെ വാഗാദാനം. അതിനായി കെപിസിസി കോടികള്‍ പിരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നുമായി കോടികള്‍ പിരിച്ചു. എന്നാല്‍ ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറയുന്നത് 500 വീടുകള്‍ നിര്‍മ്മിക്കാമെന്നാണ്. പിരിച്ചെടുത്ത പണം കൊള്ളയടിക്കുകയാണ് കെപിസിസി. വീട് വയ്ക്കാനെന്ന പേരില്‍ പിരിച്ച പണം എന്തു ചെയ്തുവെന്ന് കെപിസിസി വ്യക്തമാക്കണമെന്നും എഎ റഹീം ആവശ്യപ്പെട്ടു. മരണവീട്ടില്‍ കൊള്ളയടിക്കുന്ന നികൃഷ്ട മോഷ്ടാവാണ് മുല്ലപ്പള്ളിയെന്നും എഎ റഹീം കൂട്ടിച്ചേര്‍ത്തു.