ഇരിങ്ങാലക്കുട: അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ വിചാരണയ്ക്കെത്തിയ സ്ത്രീ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടിപ്പാള്‍ സ്വദേശിനിയായ 49കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് ഞരമ്പ് മുറിച്ചത്.
ഒരാള്‍ ഈ സ്ത്രീയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയതായിരുന്നു അവര്‍. അടുത്തുള്ള എപിപിയുടെ ഓഫീസിലെത്തി സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. ഇവരെ തടയാന്‍ പലരും ശ്രമം നടത്തി.
എന്നാല്‍ അവയെല്ലാം തള്ളി യുവതി കൈതണ്ട മുറിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതിയില്‍ ആത്മഹത്യ ശ്രമത്തിന് ഇരിങ്ങാലക്കുട പോലീസ് ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.