തൃശ്ശൂര്‍; ശബരിമല വിഷയം കഴിഞ്ഞപ്പോള്‍ തൃശൂര്‍പൂരത്തില്‍ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തൃശൂര്‍പൂരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ബിജെപി നേതാക്കളുടെ ആരോപണം തള്ളിയ മന്ത്രി, പൂരത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്നാണ് ബിജെപി ചിന്തിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. ബിജെപി പൂരത്തിലും രാഷ്ട്രീയം കലര്‍ത്താനാണ് ശ്രമിക്കുന്നതെന്നും, കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
തൃശൂര്‍ പൂരത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും പറഞ്ഞു. പൂരത്തെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സുരക്ഷാപ്രശ്നങ്ങളും ആനയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മൃഗഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍ട്ടുകളും കളക്ടര്ഉള്പ്പെടുന്ന സമിതി പരിശോധിക്കും. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍
കളക്ടര്‍ ഉചിതമായ തീരുമാനമെടുക്കും. ഇതിന് അര്‍ത്ഥം വിലക്ക് പൂര്‍ണമായും നീങ്ങുമെന്ന് പറയാനാകില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.