കൊച്ചി: ടി സിദ്ധീക്കിനെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധിയുടേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെയും സിദ്ധീക്കിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തുന്ന പ്രിയങ്കയുടെ ഫോട്ടോയും ഒപ്പം ‘ടി സിദ്ധീക്ക് ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള പ്രവര്‍ത്തകനും’ എന്ന കുറിപ്പുമാണ് ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്.
എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലോ ഇത്തരത്തിലൊരു പോസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയ രാഹുല്‍ സിദ്ധീക്കിനെ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തിയിരുന്നു. അപ്പോള്‍ ഉപയോഗിച്ചിരുന്ന വാക്കുകളാണ് ഇപ്പോള്‍ രാഹുലിന്റെയും സിദ്ധീക്കിന്റെയും പ്രിയങ്കയുടെയും ഫോട്ടോയ്ക്കൊപ്പം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വയനാട്ടില്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ടി സിദ്ധീക്കിനെയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ അദ്ദേഹത്തിനായി സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു സിദ്ധീക്ക്.