കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഹാലിളകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ ഒന്നും പറയാനില്ല എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മതേതര സഖ്യത്തിന് തുരങ്കംവെച്ചത് സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനെതിരെ പറയാന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.