കൊച്ചി: എറണാകുളം മണ്ഡലത്തില്‍ സരിതാ എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ പക്കലാണ് പത്രിക സമര്‍പ്പിച്ചത്. ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിതാ എസ് നായര്‍ വ്യക്തമാക്കി.
‘ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നത്, അതിനുളള പക്വത തനിക്കായിട്ടില്ല, സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് തന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്.സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് താന്‍ മത്സരിക്കുന്നത്,ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരത്തിന് ഒരുങ്ങുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
എറണാകുളം കൂടാതെ വയനാട് ലോക്സഭാ മണ്ഡലത്തിലും സരിതാ എസ് നായര്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള തന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ രാഹുലിനെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും സരിതാ എസ് നായര്‍ വ്യക്തമാക്കി.