തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിനും യുഡിഎഫിനും മറുപടി നല്കാന് ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ശബരിമല തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനം വന്ന ശേഷം ഓര്‍ഡിനന്‍സിനെക്കുറിച്ച് പ്രതികരിക്കാമെന്നും കുമ്മനം വ്യക്തമാക്കി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ തോല്‍പ്പിക്കാന്‍ രണ്ട് കൂട്ടരും നടക്കുകയാണ്. ശബരിമല വിഷയത്തില്‍ സിപിഎം ഒറ്റപ്പെട്ടു കഴിഞ്ഞു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് പ്രേരണ കുമാരിയുടെ കാര്യം പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകിയ്ക്കാണ് കുമ്മനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള അടക്കമുള്ളവര്‍ കുമ്മനത്തിനൊപ്പം എത്തിയിരുന്നു. കവടിയാറിലെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കുമ്മനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.