തിരുവനന്തപുരം: കേന്ദ്രത്തിലെ അധികാരം മാറി മാറി കൈക്കലാക്കുന്ന ദേശിയ പാര്‍ട്ടികളായ കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ജനദ്രോഹ നടപടികള്‍ക്കെതിരേ ബദല്‍ നയം നടപ്പിലാക്കുന്ന മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നയങ്ങള്‍ രണ്ടല്ല, ഒന്നു തന്നെയാണ്. കോണ്‍ഗ്രസ് ഒരേ ഇരുപ്പില്‍ ബിജെപിയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും സെക്യുലര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.