കോഴിക്കോട്: പ്രഖ്യാപനം വൈകിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പുലികളാണെന്ന് എംകെ മുനീര്‍ എംഎല്‍എ. യുഡിഎഫ് കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുനീര്‍. വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പി ജയരാജന്റെ പകുതി ജീവന് പോയെന്നും യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ ഒരു ‘കൊലപാതകി’യെ ലോക് സഭയിലെത്തിക്കില്ലെന്നും മുനീര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാന്‍ യുഡിഎഫിന് പിവി അന്‍വറിനെ പോലുള്ള ഇടനിലക്കാരുടെ ആവശ്യമില്ലെന്നും സ്ഥലത്ത് ആരുടേയെങ്കിലും കൈപിടിച്ച് കുലുക്കിയാല്‍ തകരുന്നതല്ല മുസ്ളീം ലീഗിന്റെ ആദര്‍ശമെന്നും മുനീര്‍ പറഞ്ഞു. എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതൃത്വം നടത്തിയ രഹസ്യ ചര്‍ച്ച വിവാദമായ പശ്ചാത്തലത്തിലായിരുന്നു മുനീറിന്റെ പ്രതികരണം.