കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി. കൊല്ലത്ത് സുരേഷ് ഗോപിയെ ബിജെപി പരിഗണിക്കുന്നെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
20 ലോക്സഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ച് എല്‍ഡിഎഫ് പ്രചരണം പൊടിപൊടിക്കുമ്പോള്‍ ബിജെപിയിലും യുഡിഎഫിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും നീളുകയാണ്. പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമായി നിലനില്‍ക്കുന്നത്.
അതേസമയം, ബിജെപി ഘടകം കേന്ദ്രനേതൃത്വത്തിന് നല്കിയ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേരില്ല. പട്ടിക തയ്യാറാക്കിയതിന് ശേഷമായിരുന്നു വടക്കന്റെ ബിജെപി പ്രവേശം. അതുകൊണ്ട് തന്നെ ടോം വടക്കന്‍ മത്സരിക്കണോ വേണ്ടയോ എന്ന് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
പത്തനംതിട്ടയിലേക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരാണ് പാര്‍ട്ടി സാധ്യതാ പട്ടികയില്‍ പരിഗണിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്, കൊല്ലം ആനന്ദബോസ്, മാവേലിക്കര പിഎം വേലായുധന്, ആറ്റിങ്ങല്‍ പികെ കൃഷ്ണദാസ്, കണ്ണൂര്‍ സികെ പത്മനാഭന് തുടങ്ങിയവരുടേതാണ് പുറത്തുവന്ന പേരുകള്‍.