തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ് ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. ലോക്സഭാ സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റ ഭാഗമായി ഇടുക്കി സീറ്റ് ജോസഫിന് വിട്ടുനല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
പികെ കുഞ്ഞാലിക്കുട്ടിയുമായി രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. അധിക സീറ്റ് ആവശ്യപ്പെട്ട മുസ്ലിംലീഗുമായി ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ.
ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ ഇടുക്കി പിടിച്ചെടുക്കാന്‍ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് എളുപ്പമാകും എന്നാണ് കണക്കുകൂട്ടല്‍.
യുഡിഎഫില്‍ നിന്ന് വീട്ടുനിന്ന കെഎം മാണിയെയും കേരള കോണ്‍ഗ്രസ് എമ്മിനെയും തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പിജെ ജോസഫിനെ കൈവിടാന്‍ കോണ്‍ഗ്രസിനാകില്ല.