തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബീമാപ്പള്ളി സ്വദേശി നസിയയാണ് മരിച്ചത്. അമ്പലത്തറ അല്‍ അരിഫ് ആശുപത്രിയിലാണ് സംഭവം. ചികിത്സാപ്പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്പില് പ്രതിഷേധിച്ചു.