തിരുവനന്തപുരം: ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രണ്ടാമങ്കത്തിനിറങ്ങുന്നതിനെപ്പറ്റിയുള്ള മുന്‍പ്രതികരണം ഇന്നസെന്റ് തിരുത്തി.
ചാലക്കുടിയിലെ രണ്ടാമങ്കത്തില്‍ നിന്ന് പിന്മാറിയാല് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിന് അത് തിരിച്ചടിയാകുമെന്നും ഇന്നസെന്റിന്റെ പരാജയം കൊണ്ടാണ് പുതിയ സ്ഥാനാര്‍ഥിയെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശമനുസരിച്ചായിരുന്നു തീരുമാനം മാറ്റിയതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
എന്നാല്‍ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അര്‍ഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറക്ക് വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നുമായിരുന്നു ഇന്നസെന്റ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിധേയമാകുമെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എഎം ആരിഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.