കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വിഎസ് അച്യുതാന്ദന് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് ഹര്‍ജി സമര്‍പ്പിച്ചത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ചതാണ്. കേസില്‍ ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്ന് തെളിവില്ല. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. അതിനാല്‍ കേസ് അവസാനിപ്പിച്ചതുകൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.
ഭരണമാറ്റം കേസ് അന്വേഷണത്തെ ബാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന് മേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.