തൃശൂര്‍: കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹന്ന ശക്തി കോണ്‍ഗ്രസിനില്ലെന്ന് മന്ത്രി ഇപി ജയരാജന്. കാസര്‍കോട് നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാര്‍ട്ടി ചെയ്യേണ്ട എല്ലാ ദൗത്യങ്ങളും നിര്‍വഹിച്ചുവെന്നും കോണ്‍ഗ്രസ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് കോണ്‍ഗ്രസുകാര്‍ നടത്തിയത് ക്രിമിനല്‍ അഴിഞ്ഞാട്ടവും കൊള്ളയുമാണെന്നും ചീമേനിയിലെ കൂട്ടക്കൊല കെപിസിസി നേതാക്കളുടെ അനുമതിയോടെയാണ് നടന്നതെന്നും അവരാരും മാലാഖമാരല്ലെന്നും ജയരാജന് വിമര്‍ശിച്ചു.
പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സര്‍വകക്ഷി സമാധാനയോഗത്തില്‍ നിന്നും കോണ്‍ഗ്രസ് ഇറങ്ങിപ്പോയത്.