കൊച്ചി: ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 13 പൈസയും കൂടി. പെട്രോളിനും ഡീസലിനും ഇന്നലെയും വില വര്‍ധിച്ചിരുന്നു. യഥാക്രമം 22 പൈസയും 25 പൈസയും വീതമാണ് ഇന്നലെ കൂടിയത്.
ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഇന്ന് 73 രൂപ 66 പൈസയാണ് വില. ഡീസല്‍ വില 70.59 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74.97 രൂപ, 71.95 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെട്രോള്‍ വില 73.98 ആയി ഉയര്‍ന്നു. ഡീസല്‍ വില 70.92 രൂപയാണ്.