തിരുവനന്തപുരം: അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നിശ്ചയിക്കും. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ബില്ലിന് പൊതുവിദ്യാഭ്യാസവകുപ്പ് രൂപംനല്കി.
ശമ്പളം നിശ്ചയിക്കാനുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും. തൊഴിലുടമകള്‍, അധ്യാപകരടക്കമുള്ള ജീവനക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ടാകും. ഇതിന്റെ മൂന്നിലൊന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. സ്വന്തന്ത്രാംഗമായിരിക്കും കമ്മിറ്റി ചെയര്മാന്.
അഞ്ചുവര്ഷത്തിലൊരിക്കലായിരിക്കും ശമ്പളപരിഷ്കരണമുണ്ടാകുക. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്കെയിലിനെക്കാള്‍ കുറവ് ശമ്പളമാണ് നല്കിയതെങ്കില് വ്യത്യാസം വന്ന തുകയുടെ പത്തിരട്ടി മാനേജ്മെന്റ് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വ്യവസ്ഥ.
ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ശമ്പളം നല്‍കണം. ജോലിസമയവും കമ്മിറ്റി നിശ്ചയിക്കും. കൂടാതെ അധികജോലി ചെയ്യിച്ചാല്‍ അധികവേതനം നല്‍കണം. ആഴ്ചയില്‍ ഒരുദിവസം അവധി. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ രസീതടക്കമുള്ള രേഖകള്‍ സ്കൂളിലുണ്ടായിരിക്കണം. ഇവ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇന്‍സ്പെക്ടര്‍മാരെ നിയോഗിക്കും.