തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണെന്നും മലയാളികളെല്ലാം മടിയന്മാരാണെന്ന പ്രസ്താവനയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ‘കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണ്. അതുകൊണ്ട് മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ് മലയാളികള്‍ രാവിലെ മുതല്‍ ചിന്തിക്കുന്നത്’ എന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം വാഗമണ്ണില്‍ സാഹസിക റൈഡ് തകര്‍ന്ന് അപകടമുണ്ടായതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ വാഗമണിലുണ്ടാക്കിയ റോപ് വേയാണ് തകര്‍ന്നത്. എനിക്കതില്‍ ഉത്തരവാദിത്വമില്ല. പണം നല്കിയതു മാത്രമേയുള്ളൂവെന്നും കണ്ണന്താനം പറഞ്ഞു.