കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തുന്നത് ജനമഹാ യാത്രയല്ല, നുണമഹാ യാത്രയാണെന്ന് സിപിഎം എറണാകുളം ജില്ലാസെക്രട്ടരി സിഎന്‍ മോഹന്‍. അഭിമന്യുവിന്റെ പേരില്‍ നാലു കോടി രൂപ പിരിച്ച് 35 ലക്ഷം മാത്രം വീട്ടില്‍ കൊടുത്തുവെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിപിഎം എറണാകുളം ജില്ലാകമ്മിറ്റി പിരിച്ചത് രണ്ടേകാല്‍ കോടി രൂപയാണ്. അത് അക്കൗണ്ടില്‍ തന്നെയുണ്ടെന്ന് അദ്ദേഹം മറുപടി നല്കി.
‘രക്തസാക്ഷികളുടെ പേരില്‍ പിരിച്ച തുക ദുരുപയോഗം ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം, പാര്‍ട്ടിക്ക് അല്ലാതെ തന്നെ കാശുണ്ട്. എറണാകുളത്ത് അഭിമന്യുവിന്റെ പേരില്‍ സ്മാരകം പണിയുന്നതിനു സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ചില സ്ഥലങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കിയില്‍ പിരിച്ച തുകയില്‍ നിന്ന് 35 ലക്ഷം രൂപ മുടക്കി അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി സ്ഥലം വാങ്ങി വീട് പണിതു നല്കി. സഹാദരിയെ കെട്ടിച്ചയയ്ക്കുന്നതിനു ചെലവഴിച്ചു. ബാക്കി തുക മാതാപിതാക്കളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും’ സിഎന്‍ മോഹന്‍ വ്യക്തമാക്കി.