തിരുവനന്തപുരം: 18ാം തീയ്യതി നടക്കാനിരിക്കവെ ഹര്‍ത്താല്‍ കാരണം മാറ്റി വച്ച എസ്എസ്എല്‍സി മോഡല്‍ പരീക്ഷ 28 ന് നടക്കുമെന്ന് പരീക്ഷാഭവന് സെക്രട്ടറി കെ ഐ ലാല്‍ അറിയിച്ചു. മലയാളം, മറ്റ് ഒന്നാം ഭാഷകള്‍ എന്നിവയുടെ മോഡല്‍ പരീക്ഷയാണ് 28 ന് നടത്തുക.
28ാം തീയ്യതി നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. ഇതു മാര്‍ച്ച് എട്ടിന് അവസാനിപ്പിക്കണമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു.