ചങ്ങനാശേരി: സര്‍ക്കാരുമായി ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നു പറഞ്ഞ് എന്‍എസ്എസ്. നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം ഫോണിലൂടെ പലതവണ അറിയിച്ചിരുന്നുവെനന്ും എന്‍എസ്എസ് പറഞ്ഞു.
ഇരുവരില്‍നിന്നും ഉണ്ടായത് അനുകൂലമായ ഒരു പ്രതികരണമല്ലെന്നും പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ലെന്നും ഇനി അതിന് ആഗ്രഹമില്ലെന്നും എന്‍എസ്എസ് പറഞ്ഞു. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്നും ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.
എന്‍എസ്എസ് വിധി അനുകൂലമായാലും പ്രതികൂലമായാലും വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കുമെന്നും നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍എസ്എസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എന്‍എസ്എസിന്റെ തീരുമാനം.