തൃശൂര്‍: എന്‍എസ്എസിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി. എന്‍എസ്എസില്‍ വിഭാഗീയതുണ്ടാക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നും എന്‍എസ്എസ് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എന്‍എസ്എസ് രാജ്യത്തെ മതേതര ശക്തിയായി ഉറച്ച നില്‍ക്കുന്നവരാണെന്നും അവരില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍എസ്എസില്‍ ആര് വിഭാഗീയമാക്കാന്‍ ശ്രമിച്ചാലും അത് നല്ലതല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്‍എസ്എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ജി സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു.