ആലപ്പുഴ: ഭക്ഷണസാധനവുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ വാഹനം തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവറേയും വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരേയും നാട്ടുകാര്‍ രക്ഷപെടുത്തി.
എടത്വാ പാണ്ടങ്കരി രക്ഷാസൈന്യം പള്ളിയുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനവുമായി എത്തിയ എയ്സ് വണ്ടിയാണ് പള്ളിക്ക് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.
തോട്ടിലെ വെള്ളത്തില്‍ മുങ്ങിയ വണ്ടിയില്‍ നിന്ന് ഡ്രൈവര്‍ സാംസണ്, കൂടെയുണ്ടായിരുന്ന സാംകുട്ടി, അഭിനവ്, അഭിനന്തു എന്നിവരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 10.30- ഒടെയാണ് സംഭവം. ഭക്ഷണ സാധനം വെള്ളത്തില്‍ നനഞ്ഞു പോയിരുന്നു. അരി, പലവഞ്ജനം, ബിസ്കറ്റ് എന്നിവ വണ്ടിയില്‍ ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തില്‍ കടുത്ത ഭുരിതം അനുഭവിക്കുന്ന പ്രദേശമാണ് എടത്വാ പാണ്ടങ്കരി പ്രദേശം.