തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കടല്‍ത്തീരത്തും കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിരേഖ പരിശോധിച്ചുവരികയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 333.75 കോടി ചെലവിലാണ് പദ്ധതി. 373.30 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സമയബന്ധിതമായി നടപടികള്‍ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ആലോചിച്ച് സ്വീകരിക്കുമെന്നും ടിവി രാജേഷിനെ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലെയും കടല്‍ഭിത്തി വര്‍ഷങ്ങളോളം പഴക്കമുള്ളതാണ്. ഇതില്‍ പലതും പൂര്‍ണ്ണമായും ഭാഗികമായും കടലാക്രമണത്തില്‍ തകര്‍ന്നിട്ടുമുണ്ട്. ഇത് പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് ടിവി രാജേഷ് ആവശ്യപ്പെട്ടു.
കടല്‍ഭിത്തിക്കൊപ്പം പുലിമുട്ടുകളും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ചില്‍ നിന്ന് രൂപകല്‍പ്പന ലഭിച്ചു. 46 ലക്ഷം രൂപ പുലിമുട്ട് നിര്‍മ്മാണത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ജനസാന്ദ്രതകൂടിയ സ്ഥലങ്ങളില്‍ പുലിമുട്ട് നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കും. ഇക്കാര്യത്തില്‍ തീരദേശ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കുന്നത് പരിഗണിച്ചുവരികയാണ്.