കണ്ണൂര്‍: മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന റോസി പാസ്റ്റര്‍ എന്ന ദേശാടനപ്പക്ഷിക്കു നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്നും ഇത് എല്ലാവരെയും അസ്വസ്ഥരും ഭയചകിതരുമാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷിയാണ് ഇത്. അവയ്ക്കു നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്നും എന്തൊരു ആപത്താണു വരാന്‍ പോകുന്നത് എന്നാണു നാം ചിന്തിക്കേണ്ടത്. വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളില്‍ കണ്ടുവരുന്ന റോസി പാസ്റ്റര്‍ എന്ന പക്ഷി ഇപ്പോള്‍ കോട്ടയം തിരുനക്കര ഭാഗങ്ങളില്‍ ധാരാളമുണ്ട്. ഈ പക്ഷികളുടെയൊക്കെ വരവ് വല്ലാത്ത മുന്നറിയിപ്പാണു നല്‍കുന്നത് ‘ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഗൗരവമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ഭിന്ന കാലാവസ്ഥാ പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.