പാലക്കാട്: ബിഎസ്എന്‍എല്‍ 4ജി സേവനത്തിന് ഉടന്‍ നടപടിയാവുമെന്നും ബിഎസ്എന്‍എല്‍ 5ജി സേവനം കൂടുതല്‍ തദ്ദേശീയമാകുമെന്നും ടെലികോം കമ്മിഷന് ചെയര്‍മാനും കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറിയുമായ അരുണ സുന്ദര്രാജന് പറഞ്ഞു. ടെലികോം മേഖലയില്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതി മൂന്നുമുതല്‍ അഞ്ചുവര്‍ഷംകൊണ്ട് കുറയ്ക്കും. ഇറക്കുമതി ഒന്നരലക്ഷം കോടിയുടെതാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ തദ്ദേശീയമായ നിര്‍മ്മാണം കൂട്ടുമെന്നും 5ജി മേഖലയിലെ വികസത്തിന്റെ കേന്ദ്രമായി എടിഐകളെ മാറ്റുമെന്നും ടെലകോം മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അവര്‍ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് പാലക്കാട് യൂണിറ്റ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു. നവീകരണ പാക്കേജിലൂടെ ഐഐടികളിലെ അടിസ്ഥാനസംവിധാനങ്ങള്‍ മെച്ചപ്പെടുത്തി. ഇപ്പോള്‍ ഇന്ത്യ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗത്തില്‍ മുന്നിലെത്തി. എന്നാല്‍ നമ്മള് പ്രയോജനപ്പെടുത്തുന്നത് ഈ മേഖലയിലെ വിപണിയില്‍ മൂന്നിലൊന്ന് മാത്രമാണ്. ബാക്കി സാധ്യതകള്‍ തുറന്നുകിടക്കയാണ്. 5ജി സാധ്യത പരമാവധി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായും സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായും സഹകരിച്ച് പ്രയോജനപ്പെടുത്തും.
ഐടിഐയുമായി യോജിച്ച് ബംഗളൂരുവില്നിന്നുള്പ്പൈട 13 സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ പ്രര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍നിന്നുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. പാലക്കാട് ഐടിഐയുടേത് മികച്ച പ്രവര്‍ത്തനമാണ്. ഓര്‍ഡറുകള്‍ കിട്ടിയാലും യൂണിറ്റ് തലത്തില്‍ അതിന് പ്രവര്‍ത്തനമൂലധനം കണ്ടെത്താന്‍ നിലവിലുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ വേണ്ടനടപടിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. സൈബര്‍ സുരക്ഷയ്ക്കും നെറ്റ്വര്‍ക്ക് സുരക്ഷയ്ക്കും രാജ്യം കൂടുതല്‍ ഊന്നല്‍നല്‍കുന്നുണ്ട്. ഉപകരണങ്ങള്‍ തദ്ദേശീയമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.