കൊച്ചി: കൈയില്‍ ഒരു കൂടുംപിടിച്ച് നിരത്തുകളിലൂടെ നടക്കുന്ന കേന്ദ്രമന്ത്രിയെ കണ്ടു കൊച്ചിക്കാര്‍ക്ക് അമ്പരപ്പ്. ഒരു കൂടും പിടിച്ച് കൊച്ചിയിലെ കടകളില്‍ കയറി നിരത്തുകളിലൂടെ തനിച്ചു നടക്കുകയാണ് മലയാളികളുടെ സ്വന്തം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
എന്നാല്‍ ഒപ്പം പോലീസ് സുരക്ഷയില്ല, അനുയായികളുടെ സംഘവും ഇല്ല. കണ്ണന്താനം കേരളത്തില്‍ എത്തിയാല്‍ പോലീസുകാര്‍ക്കു പണിയാണ്. ഒറ്റയ്ക്കിറങ്ങി നടക്കും.
കൂടെ കൂടാമെന്നു വച്ചാല്‍ കേന്ദ്രമന്ത്രി പോലീസുകാരെ അനുവദിക്കാറില്ല. ഇനി വെയിലത്ത് ഒരു കുടയുമായി ചെല്ലാമെന്നു കരുതിയാലും നടക്കില്ല. തനിക്ക് പോലീസ് എകസ്കോര്ട്ട് വേണ്ടയെന്നു പലതവണ പറഞ്ഞിട്ടും ഡിജിപി സമ്മതിക്കുന്നില്ലെന്നു കണ്ണന്താനം പറയുന്നു.