തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ശുചിമുറികള്‍ തുറന്ന് നല്കുന്ന പദ്ധതിക്ക് ഈ മാസം തുടക്കമാകും. ക്ലൂ എന്നാണ് പദ്ധതിയുടെ പേര്. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് ക്ലൂ പദ്ധതി നടപ്പാക്കുന്നത്.
ഈ മാസം 25ന് ആരംഭിക്കുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ സമ്മേളനത്തോടനുബന്ധിച്ച് ക്ലൂ പദ്ധതി ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 2000 ഹോട്ടലുകള്‍ ഭാഗമാകും. വിവിധ കാറ്റഗറികളായി ഹോട്ടലുകളെ തരംതിരിച്ചായിരിക്കും സംവിധാനം.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ എല്ലാ നഗരത്തിലെയും സന്നദ്ധമായ ഹോട്ടലുകളുടെയെും റസ്റ്റോറന്റുകളെയും പേരുകളും വിവരങ്ങളും അറിയാനായി ജനങ്ങള്‍ക്ക് ക്ലൂ ആപ്പ് ഉപയോഗിക്കാം. ഇതാനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ക്ലൂ ആപ് ഡൗണ്‍ലോഡ് ചെയ്യാം.