കൊച്ചി: ടിക്കറ്റ് എടുക്കാതെ കൊച്ചി മെട്രോയില്‍ കയറിപ്പറ്റി യാത്ര ചെയ്ത യുവതിയും യുവാവും തിരിച്ചിറങ്ങാനാവാതെ കുടുങ്ങി. ഫോര്‍ട്ട്കൊച്ചി സ്വദേശികളായ യുവാവും യുവതിയുമാണ് ടിക്കറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് മെട്രോയില്‍ പെട്ടത്.
സുരക്ഷാക്രമീകരണങ്ങള്‍ എല്ലാം മറികടന്ന് ടിക്കറ്റ് എടുക്കാതെ ഇവര്‍ ആലുവയില്‍ നിന്നും എങ്ങിനെയോ മെട്രോയില്‍ കയറിപ്പറ്റി. ആലുവ മുതല്‍ കലൂര്‍ വരെയായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ടിക്കറ്റില്ലാതെ കറിയത് പോലെ കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ തിരിച്ചിറങ്ങാന്‍ ഇവര്‍ക്ക് സാധിച്ചില്ല.
പുറത്തിറങ്ങാന്‍ മറ്റ് വഴികളൊന്നും ഇല്ലെന്ന് മനസ്സിലായതോടെ ഇരുവരും അധികൃതരെ സമീപിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴ. എന്നാല്‍ കൈയ്യില്‍ അത്രയും പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ അധികൃതര്‍ സര്‍വ്വീസ് തുടങ്ങുന്ന ആലുവയില്‍ നിന്നും സര്‍വ്വീസ് അവസാനിപ്പിക്കുന്ന മഹാരാജാസ് വരെയുള്ള ടിക്കറ്റ് എടുപ്പിച്ച് ഇരുവരെയും സ്റ്റേഷനില്‍ നിന്നും പുറത്തിറക്കി.