തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കുറ്റകൃത്യം തടയുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും സ്വീകരിച്ച വിവിധ പദ്ധതികള്‍ ഫലം കാണുന്നുവെന്നതിന്റെ തെളിവ് കൂടിയാണിത്.
മുന്‍വര്‍ഷത്തേക്കാള്‍ 2018 ഒക്ടോബര്‍ 31 വരെ കുറ്റകൃത്യങ്ങളില്‍ 2.27 ലക്ഷം കുറവുണ്ടായി. ഒക്ടോബര്‍വരെ രജിസ്റ്റര്‍ ചെയ്തത് 4,25,843 കേസുകളാണ്. ഇതില്‍ 1,57,808 എണ്ണം ഐപിസി വകുപ്പുപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്. 2017ല്‍ ആകെ 6,52,904 കേസെടുത്തു.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ കൂടി പുറത്ത് വരാനുണ്ടെങ്കിലും കേസുകളുടെ എണ്ണത്തില്‍ കുറവ് പ്രകടമാകുന്നുണ്ട്. കേരള പോലീസ് കൈകാര്യം ചെയ്യുന്ന സൈബര്‍ സംവിധാനത്തിന്റെ മികവും കുറ്റകൃത്യങ്ങള്‍ കുറയാന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.