പമ്പ: ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ കെഎസ്ആര്‍ടിസിയുടെ സംസ്ഥാനാന്തര ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചു. തെങ്കാശി, കോയമ്പത്തൂര്‍, പളനി ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ സര്‍വ്വീസുകളാണ് ആരംഭിച്ചത്. തമിഴ്നാട് ആര്‍ടിസിയുടെ സര്‍വ്വീസ് കൂടി ഇല്ലാത്തതിനാലാണ് കെഎസ്ആര്‍ടിസി പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചിരിയ്ക്കുന്നത്.
രാവിലെ ഏഴിനും എട്ടിനുമാണ് തെങ്കാശിയിലേക്കുള്ള ബസ് സര്‍വ്വീസ.് 216 രൂപയാണ് ബസ് ചാര്‍ജ്, ആകെ നാല് ബസുകളാണ് ഇവിടെയ്ക്ക് ഉള്ളത്. പുലര്‍ച്ചെ 7.30 നും ഉച്ചക്ക് 2.45 നുമാണ് കോയമ്പത്തൂരിലേക്കുള്ള ബസ്. 391 രൂപയാണ് ബസ് ചാര്‍ജ്. പളനിയിലേക്ക് രാവിലെ ഏഴിനും എട്ടിനും ബസുണ്ട്. 374 രൂപയാണ് ഇവിടേയ്ക്കുള്ള യാത്ര നിരക്ക്.
രാത്രി ഏഴിന് അതത് പ്രദേശങ്ങളില്‍ നിന്നും തിരിച്ച് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ഇതിന് പുറമേ ചെന്നൈ, ബംഗളൂരു, കമ്പം തേനി റൂട്ടുകളിലേക്കും ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി കഴിഞ്ഞു. നിലയ്ക്കലില്‍ ഗതാഗത നിയന്ത്രണം ഉണ്ടായതിനാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.