ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മത്സര ദിവസങ്ങള്‍ മൂന്നായി കുറച്ചു. ഇതിനാല്‍ സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടകര്‍ അപ്പീല്‍ പേടിയിലാണ്. 29 വേദികളിലായി 188 ഇനങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത്. രാത്രി ഒന്‍പതിനുശേഷം മത്സരങ്ങള്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ പരിധിയില്ലാതെ അപ്പീല്‍ അനുവദിക്കുന്നതായിരുന്നു പതിവ്. അടുത്ത കാലത്തായി ആകെ അപ്പീലുകളുടെ നിശ്ചിത ശതമാനം അനുവദിച്ചാല്‍ മതിയെന്ന് കര്‍ശന നിര്ദേശമുണ്ടാകാറുണ്ട്. 121 അപ്പീലുകളില്‍ 16 എണ്ണം മാത്രമാണ് ആലപ്പുഴയില്‍ അനുവദിച്ചിരിക്കുന്നത്.
ലോകായുക്തയിലും കോടതികളിലും ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അപ്പീല്‍ തള്ളിയാല്‍ അഭയം തേടുന്നവരുണ്ട്. ഇങ്ങനെയുള്ളവര്‍ പലപ്പോഴും അവസാന നിമിഷമായിരിക്കും രേഖകളുമായി വേദിയില്‍ ഓടിയെത്തുക. ഇത് മത്സരക്രമം തന്നെ തകിടം മറിക്കാറുണ്ട്.
ഭൂരിപക്ഷം മത്സരാര്‍ത്ഥികളും നൃത്ത ഇനങ്ങളില്‍ ആദ്യം വേദിയില്‍ കയറാന്‍ ഇഷ്ടപ്പെടാറില്ല. ഇതിനാല്‍ പരമാവധി വൈകി വേദിയില്‍ എത്താനാകും ശ്രമം. ഇതും സിഡി പണിമുടക്കുന്നതും സ്റ്റേജിലെ ലൈറ്റിന്റെയും മൈക്കിന്റെയും പ്രശ്നങ്ങള്‍ തുടങ്ങി പലവിധ തടസ്സങ്ങളുണ്ടാകും. ഇതെല്ലാം മറികടന്ന് സമയത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് അപ്പീലുകാറും പ്രശ്നമാകുന്നത്.