പത്തനംതിട്ട: പൂജാരിമാരുടെയും തന്ത്രിമാരുടെയും വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് പിന്വലിക്കുന്നുന്നുവെന്ന് മന്ത്രി ജി സുധാകരന്. വസ്ത്രധാരണവുമായി സംബന്ധിച്ച് നടത്തിയ പ്രസ്താവന അവര്‍ക്ക് വിഷമമുണ്ടാക്കിയതായാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ബഹളമുണ്ടാക്കുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അല്ലാതെ ഭക്തരെ അല്ല. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ എത്തുന്നവരെ പോലീസ് കൊണ്ടുപോകുന്നത് സ്വാഭാവികമാണെന്നും ഇരുമുടിക്കെട്ട് തലയില്‍വെച്ച് പോലീസിനെ ആക്രമിക്കുന്നവര്‍ ഭക്തരാകില്ലെന്നും സുധാകരന് പറഞ്ഞു.
സന്നിധാനത്ത് കലാപമുണ്ടാക്കാനായി പട്ടിക തയ്യാറാക്കി ആളെ എത്തിക്കുന്നത് ബിജെപിയാണ്. ഭക്തര്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് സന്നിധാനത്ത് കാര്യമില്ല. ഇവര്‍ ഭക്തരായി പോകുന്നതില്‍ തെറ്റില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ പോയാല്‍ അംഗീകരിക്കാനാവില്ല. എന്നാല്‍ അക്രമികള്‍ക്ക് പിന്തുണയുമായി കേന്ദ്ര നേതാക്കള്‍ എത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.